ചന്ദനത്തിൻ തേരല്ലേ
ചന്ദനത്തിൻ തേരല്ലേ... പൊൻപണത്തിൻ നാളല്ലേ....
കൈ നീട്ടി കണി കാലം.......(2)
തങ്കത്താരങ്ങൾ താലങ്ങളാണോ.....
എന്റെ മോഹങ്ങൾക്കീണങ്ങളേകി...... (2)
പണക്കാറ്റേ ഇനിയെത്തി അരികത്തായ് ഒരു ചെല്ലം കെട്ടി താ.........
ചായംപരന്നേ വെള്ളി വാനം വലയെറിഞ്ഞേ...
ഏഴുനില മേലേ നിന്ന് തിരിയായ് തെളിയേ നീ.....
തോരാകയത്തിൽ കണ്ണിൻ കാണാദൂരത്തെത്തിയീ..
മൂലോകം ചേരാനായ് നേരം കൊണ്ടേ വാ......
പട്ടണത്തിന് ചെമ്പട കൊട്ടണ.. ചെമ്പടകൊട്ടണ...
കൊമ്പട വെട്ടണ... മേളത്താരേത്താനേയേറി പോന്നേ പോണോരേ......... (2)
തേന്മാവിൻ കൊമ്പത്താരോ ചില്ലാരച്ചാറ്റൽ കൊട്ടി -
ചാറുന്നേ വൈരങ്ങൾ വരമഴകൾ........
ചെന്നേറാദൂരത്തല്ലേ........ആകാശത്തീരത്തല്ലേ.....
ചെന്നേറാ തീരത്തല്ലേ.....മാറുന്നേ ലോകങ്ങൾ പല നിറങ്ങൾ............... ( ചന്ദനത്തിൻ.... കണികാലം)2
കണ്ണെത്താദൂരത്തേ അറപ്പുര മേലെന്റെ
കൈയ്യെത്താ ദൂരത്തേ മണിപ്പടി മേൽ
ആമാടപ്പെട്ടി നീ തുറന്നേ... കന്നി ആമാടപ്പെട്ടി നീ തുറന്നേ..
പൊന്നല്ലേ.....തന്നില്ലേ....... കൊട്ടാരം കെട്ടീല്ലേ.....
കാലം കളങ്ങളാടി ചേരും കളം മറിഞ്ഞ്
കാത്തുവച്ച ഞാറ്റുപുരതുറന്ന് നിറച്ച് ഉപ്പ് തായോ....
മേലേ ഇടത്തിൻ മഞ്ചൽ മൂളി ഇനിയരികേ നാടാകേ പാടാനായ് പാട്ടും തന്നേ വാ......
അന്തിമാനത്തമ്പിളി കെട്ടിയ മിന്നലുകൂട്ടിയ -
തെന്നലുമീട്ടി മേടച്ചേലും മിന്നും നീയേ ഇല്ലം ചെന്നവരേ (2)
കണ്ണേറാ തീരത്തല്ലേ... കണ്ണേറിൻ കാശിത്തേരിൽ
പടിയേറി കനവാടി പുതുവരവേ......
പൂക്കാലം വാതിൽക്കെത്തീ.. പട്ടോലക്കാറ്റേ വീശി...
ഒന്നാകാം ഇനി നാളെ പണപ്പട്ടണം..... (പല്ലവി)