കാട്ടുമാക്കാനായാലും

കാട്ടുമാക്കാനായാലും വെട്ടി നിരത്തി തട്ടും ഞാൻ
വേട്ടമാനേ പൂട്ടിയിടും സിംഹം
കോട്ട കാട്ടി വെരട്ടല്ലേ പാട്ട  കൊട്ടി അകറ്റല്ലേ
ചട്ടിയിലിട്ടു വറുക്കും ഞാൻ നിന്നെ

കഴുവേറ്റിക്കൊല്ലും ഞാൻ വഴി ചാറ്റി ചീറ്റും ഞാൻ
ഇടിവാളായ് വെട്ടിക്കീറും ഞാൻ
തൊഴിയേറ്റി താഴ്ത്തും ഞാൻ
എരിതീയിൽ പൂഴ്ത്തും ഞാൻ
തടി കേടായ് പോയാലെന്തെടാ
ഓഹോഹോ ഓഹോഹോ ഹോ (2)
(കാട്ടുമാക്കാനായാലും...)

കണക്ക് കൊണ്ടാൽ ആരും കല്ല്
പുലിക്കു പോയാൽ പുല്ലും സുല്ല്
എലിക്കു വാലിൽ തീയില്ലല്ലോ
മലയ്ക്ക് മേളിൽ കാറ്റില്ലല്ലോ
ഇടിച്ച് നിരത്തും വിടുവായിട്ടലക്കും
പിടികൂട്ടി ചാക്കിനു കെട്ടി ചന്തക്കന്നേ കൊണ്ടോകും
കരുമാടിക്കുട്ടാ നീ കൊടുവാളേ തൂങ്ങല്ലേ
പടകാളി തോറ്റം പാടീ പള്ളീൽ ഉന്തിക്കേറ്റും ഞാൻ
കൂന്താലിൽ വെട്ടല്ലേ കൂടോത്രം കാട്ടല്ലേ
ചാകാനായ് ഇറങ്ങാതെടോ
എല്ലെണ്ണം കൂട്ടല്ലേ പല്ലെണ്ണം കുറയില്ലേ
തല്ലെല്ലാം നീ താങ്ങില്ലെടോ
ഓഹോഹോ ഓഹോഹോ ഹോ (2)
(കാട്ടുമാക്കാനായാലും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaattumaakkan

Additional Info

അനുബന്ധവർത്തമാനം