പൂ വിടരും താളം
പൂ വിടരും താളം മനസ്സിന്റെ പൂഞ്ചിറകുണരും താളം
പുലരി വരും തുടി താളം
ജീവസ്പന്ദനമുണരും താളം
ഓർമ്മകൾ ചിതറും ദ്രുത താളം
(പൂ വിടരും...)
ആ..ആ.ആ..ആ..
പനിസ സനിസരി സമ ഗമ പനി
പാ പ പ മ ഗ ഗ രിരി സനി
ഹരശങ്കര ശിവശങ്കര ദുരിതം കള ശിവനേ
ഹരിതാസ്യമോടരിശം മമ
വളരാൻ വഴി വരണേ
താരാട്ടിൻ പല്ലവികൾ ആത്മാവിൻ ശീലുകളായ് (2)
സുഖകരമാമൊരു സ്പർശമായ്
തൂവൽ തഴുകുമൊരാർദ്രതയായ്
തുയിലുണരാനൊരു തുടി താളം
സാന്ത്വനമാമൊരു മൃദു മന്ത്രം
(പൂ വിടരും...)
ആ കൈയിലൊരോർമ്മ പൂ
ഈ കൈയിലൊരോമനപ്പൂ (2)
ഇഴ പിരിയും പാൽക്കനവുകളിൽ
അമ്മ നടത്തും നേർ വഴിയിൽ
പിച്ച നടക്കൂ പൊന്നുണ്ണീ
നന്മയിലേക്കിനി ഒരു ചുവട്
(പൂ വിടരും...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poo Vidarum Thaalam
Additional Info
ഗാനശാഖ: