സാറേ സാറെ സാമ്പാറെ
ഏയ് സാറേ സാറേ സാമ്പാറേ
സാറിന്റെ വീട്ടിലു കല്യാണം (2)
കാക്ക വിളമ്പും ഉപ്പേരി
പൂച്ച വിളമ്പും പുളിശ്ശേരി
നാക്കില നീട്ടിയിരുന്നാട്ടെ
ആന വിളമ്പും ചമ്മന്തി
അക്കുത്തിക്കുത്താനാ ഇക്കുത്തികുത്താനാ (2)
കൊത്തിക്കൊത്തി കേറാൻ ആനവരമ്പത്താള്
മയില്‍പ്പീലി കൊണ്ടന്നു നീയെന്നെ
മയിലാക്കി മാറ്റിയില്ലേ
കുയിലായ കുയിലൊക്കെയും നിന്റെ
മറുപാട്ടിൽ മയങ്ങിയില്ലേ
(സാറെ സാറേ സാമ്പാറേ...)
കണ്ണാടം പൊത്തിപ്പൊത്തി കളിച്ചില്ലേ
നമ്മൾ കണ്ണാൻചിരട്ടയിൽ കറി വെച്ചില്ലേ
കുടത്തോളം കുളിരുള്ള ധനുമാസത്തിൽ നമ്മൾ
കടവത്തെ തിങ്കളെ പിടിച്ചില്ലേ
വേലിയ്ക്ക് പൂവായി ചിരിച്ചില്ലേ
തുമ്പിക്ക് തുടികൊട്ടി നിന്നില്ലേ
അന്ന് മുട്ടോളം കേറീല്ലേ ചോണോനുറുമ്പ്
മുടിയോളം കേറീല്ലേ ചോണോനുറുമ്പ്
(സാറെ സാറേ സാമ്പാറേ....)
ആറാട്ടു മുണ്ടന്റെ മൊട്ടത്തലയിൽ
കൊച്ചു കല്ലെടുത്തെറിഞ്ഞതുമോർമ്മയില്ലേ
അമ്പലക്കൊമ്പന്റെ വാലിൽ പിടിച്ചപ്പോൾ
ഒരു പാടിട്ടോടിച്ചതോർമ്മയില്ലേ
തുടി തുള്ളി തുടി തുള്ളി നടന്നില്ലേ
നമ്മൾ മുറിച്ചൂട്ടു മിന്നിച്ചു കളിച്ചില്ലേ
തട്ടീട്ടും പോണില്ലേ ചോണോനുറുമ്പ്
മുട്ടീട്ടും പോയില്ലേ ചോണോനുറുമ്പ്
(സാറെ സാറേ സാമ്പാറേ....)