കറുക തൻ കൈവിരൽ

 

കറുക തൻ കൈവിരൽ തുമ്പിൽ തുളുമ്പുന്ന
ഹിമകണമല്ലയോ നമ്മൾ
ഹിമകണമല്ലയോ നമ്മൾ
അതിനിടെ വിടരും മഴവില്ലുകൾ
ഒരു കൊച്ചു ജീവിത മധുരിമകൾ
(കറുക....)

ഉപവന ശാഖിയിൽ പാടുന്നു പൂങ്കിളികൾ
സ്നേഹസങ്കീർത്തനങ്ങൾ
സ്നേഹസങ്കീർത്തനങ്ങൾ
അവർ പോയ് മറഞ്ഞാൽ മൗനം നിറഞ്ഞാൽ
നെടുവീർപ്പിടും മരച്ചില്ലകൾ
വെറുതേ നെടുവീർപ്പിടും മരച്ചില്ലകൾ
മരച്ചില്ലകൾ
(കറുക....)

സായന്തനത്തിന്റെ കണ്ണുനീർ
മാനത്തൊരായിരം നക്ഷത്രമായി
ആയിരം നക്ഷത്രമായി
അതിലോളമായി അവർ മൂകമോതി
സ്നേഹിച്ചു തീർക്കുവാനല്ലോ ജീവിതം
സ്നേഹിച്ചു തീർക്കുവാനല്ലോ
ഈ ജീവിതം
(കറുക....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Karukathan kaiviral

Additional Info

അനുബന്ധവർത്തമാനം