ഏതോ വസന്ത നിശ്വാസമോ

 

ഏതോ വസന്ത നിശ്വാസമോ
പേരറിയാത്ത വികാരങ്ങളോ
ഹൃദയങ്ങളില്‍ ഋതു ഭേദമോ
നയനങ്ങളില്‍ നിറദീപമോ
കുളിർ പോരുമീ ശ്യാമ രജനിയില്‍
(ഏതോ വസന്ത...) ഒരു പൂവിലൂറും രോമാഞ്ചമോടെ
ഒരു സന്ധ്യ ചൂടും വര്‍ണ്ണങ്ങളോടെ
നീ എന്റെ ഗന്ധര്‍വ്വ സങ്കല്പമായീ
നിമിഷങ്ങളില്‍ മണിവീണകൾ പാടീ
സ്വപ്നങ്ങളായി സ്വര ഗംഗയായീ
പ്രാണനില്‍  സംഗീതമായി
(ഏതോ വസന്ത...)

മനസിന്റെ സിന്ധുവില്‍ ഹംസങ്ങള്‍ നീന്തി
നീര്‍മാതളപ്പൂ നാണം കുണുങ്ങി

ഒരു ഭാവബന്ധുര ഗാനവുമായ്
ഒരു മൈന എന്‍ കിളിവാതിലില്‍
സ്വപ്നങ്ങളായി സ്വര ഗംഗയായീ
പ്രാണനില്‍ സംഗീതമായി
(ഏതോ വസന്ത...)
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Etho Vasantha niswasamo

Additional Info

അനുബന്ധവർത്തമാനം