മാന്മിഴീ തേന്മൊഴീ

 

ആഹാഹഹാ ആ..ആ
മാൻ മിഴി തേന്മൊഴി പനിനീർക്കണമല്ലേ
നീ കാണും കനവുകളിൽ
പുഴ തൻ കുളിരല്ലേ
ഇളവെയിലിൽ രുചിരാംഗീ കുളിച്ചു വരികില്ലേ
(മാന്മിഴീ..തേന്മൊഴീ...)

ലല്ലലല്ല ലല്ലലല
കാവളം കിളിയാകാമോ
കൂടു കൂട്ടാൻ പോരാമോ
ഒരു രാഗ സുധയിൽ എൻ വനലതയിൽ
പൂ വിടർത്താമോ
ആഹ ഹാ ആ...(കാവളം ...)
വനഗായികേ....പ്രിയദർശനേ
പ്രേമലോലേ വാ
(മാന്മിഴീ..തേന്മൊഴീ...)

കവിളിൽ പളുങ്കു വർണ്ണങ്ങൾ
ചൊടിയിൽ മൗനപുഷ്പങ്ങൾ
ഇരുനീല മിഴി തൻ കൂവള മലരിൽ
എന്നെ പൊതിയാമോ (2)
ഋതുകന്യകേ വനമല്ലികേ
ഗാനലോലേ വാ
(മാന്മിഴീ..തേന്മൊഴീ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Manmizhi thenmozhi

Additional Info

അനുബന്ധവർത്തമാനം