കണ്മണീ കരയല്ലേ

 

കണ്മണീ കരയല്ലേ (2)
കയ്യിൽ വന്ന നിധിയല്ലേ
കണ്ടിരിക്കും പൊൻകിനാവിൻ
ചെണ്ടിലുള്ള പൂന്തേനല്ലേ
(കണ്മണീ. .. )

ഊഞ്ഞാല കെട്ടിത്തരാം
ഉമ്മ തരാം  ബൊമ്മ തരാം
പാപിയെൻ ദുഃഖം - നിന്റെ
പാൽച്ചിരിയിൽ അലിയട്ടെ (2)
കണ്മണീ കരയല്ലേ

തങ്കമേ നിന്നെപ്പൊലൊരു
തങ്കക്കുടം എന്റെ കയ്യിൽ
തന്നതില്ലല്ലോ ദൈവം
എന്നും ഞാൻ ഇരന്നല്ലോ (2)
കണ്മണീ കരയല്ലേ

ഭൂവിലൊരു പിഞ്ചുമുഖം
ഭാവിയിൽ ഞാൻ കാണില്ലല്ലോ
ജീവിതത്തിൻ കൊമ്പിൽ - കൊച്ചു
പൂ ഇനി വിരിയില്ലല്ലോ (2)
കണ്മണീ കരയല്ലേ
കയ്യിൽ വന്ന നിധിയല്ലേ
കണ്ടിരിക്കും പൊൻകിനാവിൻ
ചെണ്ടിലുള്ള പൂന്തേനല്ലേ
കണ്മണീ കരയല്ലേ

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanmani karayalle

Additional Info

അനുബന്ധവർത്തമാനം