വരണൊണ്ട് വരണൊണ്ട് ലാത്തി
വരണൊണ്ട് വരണൊണ്ട് ലാത്തി -അവന്‍
ഇരതേടി തന്‍ നോട്ടമിങ്ങോട്ടു നീട്ടി
വരണൊണ്ട് വരണൊണ്ട് ലാത്തി
രാവിലെ ചുടുചായ മോന്തുമ്പോള്‍ അവറാച്ചന്‍
രാഷ്ട്രീയ ലാത്തിയടിക്കും - ആളിന്‍റെ
നട്ടെല്ലു നോക്കിയിടിക്കും
സര്‍ക്കാരു റോട്ടില്‍ നടക്കുമ്പോൾ - അപ്പച്ചന്‍
സാഹിത്യ ലാത്തി തകര്‍ക്കും -നമ്മുടെ
സന്ധിബന്ധങ്ങള്‍ തകര്‍ക്കും
കച്ചേരിമുക്കിലെ കൊച്ചനോ-സംഗീത
പ്പിച്ചാത്തി കൊണ്ടാളെക്കുത്തും-ആളിന്‍റെ
പിണ്ടിക്കൊടലിങ്ങെടുക്കും
പമ്മിവരുന്നൊരാത്തോമയോ-ലാത്തിയാല്‍
മര്‍മ്മം നോക്കിയടിക്കും-ആരെയും
മര്‍മ്മം നോക്കിയടിക്കും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Varanond varanond laathi
Additional Info
Year:
1961
ഗാനശാഖ: