അപ്പോഴേ ഞാൻ പറഞ്ഞീലേ

 

അപ്പോഴേ ഞാൻ പറഞ്ഞീലേ
പ്രേമം കയ്പ്പാണു നെല്ലിക്ക പോലെ 
അപ്പോഴേ ഞാൻ പറഞ്ഞീലേ
പ്രേമം കയ്പ്പാണു നെല്ലിക്ക പോലെ 
അപ്പോഴേ ഞാൻ പറഞ്ഞീലേ

കാഞ്ഞിരക്കുരുവാണു മുന്നേ
നല്ല കൽക്കണ്ടമാണതു പിന്നേ
വീഴുന്ന കണ്ണീരിൻ ഉപ്പും പിന്നെ
വിരഹത്തിൻ കയ്പ്പും ചവർപ്പും
(വീഴുന്ന. . )

അപ്പോഴെ ഞാനറിഞ്ഞല്ലോ
ചൊല്ലും ഇപ്പുതു വേദാന്തമാകേ
അപ്പോഴെ ഞാനറിഞ്ഞല്ലോ

വിണ്ണിലെക്കനികളെക്കാളും - മണ്ണിൻ
നെല്ലിക്കയാണെനിക്കിഷ്ടം
മറ്റെന്തിനെക്കാളുമിഷ്ടം - ഇതിൽ
മറ്റുള്ളോർക്കെന്തുണ്ടു നഷ്ടം

അപ്പോഴേ നാം അറിഞ്ഞല്ലോ
പ്രേമം കയ്പ്പാണു നെല്ലിക്ക പോലെ 
അപ്പോഴേ നാം അറിഞ്ഞല്ലോ

ആപത്തിൻ പുഴകളിൽ വീഴും - പൊങ്ങും
അപവാദച്ചുഴിയിൽ നാം താഴും
കണ്ണീരാലാദ്യത്തിലോളം
പിന്നെ കല്യാണ സംഗീതമേളം

അപ്പോഴേ നാം അറിഞ്ഞല്ലോ
പ്രേമം കയ്പ്പാണു നെല്ലിക്ക പോലെ 
അപ്പോഴേ നാം അറിഞ്ഞല്ലോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Appozhe njan paranjeele