ആദ്യമായ് കണ്ട നാൾ
ആദ്യമായ് കണ്ടനാള്‍ നീയെന്നില്‍
അനുരാഗ ദീപമായ് തെളിഞ്ഞുനിന്നു
അന്നെന്റെ മനസ്സിലെ താളമായ് നീ
ഇന്നെന്റെ ജീവനില്‍ ജീവനായ് നീ
അന്നെന്റെയാത്മവിപഞ്ചികയില്‍
നീയെന്ന ഗാനം നിറഞ്ഞു നിന്നു
ഇന്നെന്റെ ശ്വാസവും ശബ്ദവും നീ
ഇന്നെന്റെ കണ്ണിലെ ദീപ്തിയും നീ
അന്നെന്റെയാത്മാവിലാകമാനം
നീയെന്ന സ്വപ്നം നിറഞ്ഞുനിന്നു
ഇന്നെന്റെ മോഹവും മുക്തിയും നീ
ഇന്നെന്റെ രാഗാനുഭൂതിയും നീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Adyamay kanda naal
Additional Info
ഗാനശാഖ: