എല്ലാം മായാജാലം

എല്ലാം മായാജാലം......
എല്ലാം മായാജാലം
ഏടലര്‍ മിഴിയുടെ കാലം
സുന്ദരിമാരും പ്രേമതീര്‍ത്ഥവും
നന്ദകുമാര ഹരേ ഹരേ
നന്ദകുമാര ഹരേ...
ശിഷ്യാ......സ്വാമീ....
(എല്ലാം മായാജാലം..)

കാളിന്ദിനദി നീന്തല്‍ക്കുളമായ്
കാമദേവനോ കരയിലിരിപ്പായ്
ആശകളെങ്ങിനെ.....
ആശകളെങ്ങിനെ കരളിലൊതുക്കും
ആനന്ദരൂപ ഹരേ ഹരേ
നന്ദകുമാര ഹരേ ഹരേ.....
(എല്ലാം മായാജാലം..)

നളിനീ മുകുളം കോമളതരളം (2)
നാരീമണിയുടെ മെയ്യതിമൃദുലം (2)
പ്രേമവികാരം ദേഹവിചാരം (2)
ദേവകല്പനയല്ലേ... ശിഷ്യാ...
അതേ സ്വാമീ......
(എല്ലാം മായാജാലം..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ellaam Mayajalam

Additional Info

അനുബന്ധവർത്തമാനം