മാനേ പേടമാനേ

മാനേ പേടമാനേ
കറുകനാമ്പും കദളിക്കൂമ്പും 
കടിച്ചുനടക്കും കണ്വാശ്രമത്തിലെ 
മാനേ പേടമാനേ
ഇണങ്ങുവതെങ്ങിനെ പരസ്പരം ചേരാത്ത
ഇനത്തിലുള്ള നിന്‍ രൂപവും- സ്വഭാവവും
മാനേ പേടമാനെ

പാല്‍മണം മാറാത്ത പൈതലിന്‍ മനസ്സും
പഞ്ചബാണന്‍ കുടികൊള്ളും വയസ്സും
തരുണവസന്തം തളിരിട്ട വപുസ്സും
തന്നെയറിയാത്ത തരത്തില്‍ നിന്‍ വചസ്സും
മാനേ പേടമാനേ

മാടപ്രാവിന്റെ നിഷ്കളങ്കത്വവും
മറ്റൊന്നിനല്ലാത്ത മലര്‍മിഴിനോട്ടവും
മനസ്സിലാക്കാന്‍ മഹര്‍ഷിമാരല്ല
മാനിനീ നീ കാണും മാനുഷരെല്ലാം

മാനേ പേടമാനേ
ഇണങ്ങുവതെങ്ങിനെ പരസ്പരം ചേരാത്ത
ഇനത്തിലുള്ള നിന്‍ രൂപവും- സ്വഭാവവും
മാനേ പേടമാനെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maane pedamaane

Additional Info

അനുബന്ധവർത്തമാനം