ഒരു കൂട്ടം കടംകഥ ചൊല്ലാം

ഒരു കൂട്ടം കടംകഥ ചൊല്ലാം
ഉത്തരം നീ പറയാമോ

ഞെട്ടില്ലാ വട്ടയില
ഇരുട്ടു പുരയിൽ കുരുട്ടാന
കാള കിടക്കും കയറോടും
മുറ്റത്തെ ചെപ്പിനടപ്പില്ല
ഒരു കൂട്ടം കടംകഥ ചൊല്ലാം
ഉത്തരം നീ പറയാമോ

ഓടും കുതിര ചാടും കുതിര 
വെള്ളം കണ്ടാൽ നിൽക്കും കുതിര 
കായ്ക്കും പൂക്കും കലകലാ നിൽക്കും
കാക്കക്കിരിപ്പാൻ കൊമ്പില്ല
ഒരു കൂട്ടം കടംകഥ ചൊല്ലാം
ഉത്തരം നീ പറയാമോ

ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ
ആശാരിച്ചെറുക്കൻ തടഞ്ഞു നിർത്തും
കണ്ണിൽ കാണാത്ത കളവാണിപ്പെണ്ണിന്
കർണ്ണാടകപ്പാട്ടും കുത്തിവെയ്പും
ഒരു കൂട്ടം കടംകഥ ചൊല്ലാം
ഉത്തരം നീ പറയാമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru koottam kadamkadha chollaam

Additional Info

Year: 
1970

അനുബന്ധവർത്തമാനം