മനസ്സേ ഇളം മനസ്സേ

മനസ്സേ ഇളംമനസ്സേ നിന്‍
വസന്തവാടി വള്ളിക്കുടിലില്‍
വരുന്നു പുതിയൊരു മലര്‍ബാണന്‍
മനസ്സേ ഇളംമനസ്സേ

കയ്യില്‍ കരിമ്പു വില്ലില്ലാ
എയ്യാന്‍ പുഷ്പശരമില്ലാ
രതിയില്ലാ സാരഥിയില്ലാ
രഥവും തുരഗവുമില്ലാ
മനസ്സേ ഇളംമനസ്സേ

മരതക തല്‍പ്പമൊരുക്കൂ
കല്‍പ്പക മലരുകള്‍ വാരിവിരിയ്കൂ
മലയജനീരു തളിയ്ക്കൂ -നീയാ
മദനനെ വേഗം ക്ഷണിക്കൂ
മനസ്സേ ഇളംമനസ്സേ

പ്രാണതന്ത്രികള്‍ കെട്ടി- മധുര
പ്രേമവിപഞ്ചിക മീട്ടി
നാദതരംഗ ഗംഗയൊഴുക്കി
നാഥനായ് നീ പാടൂ

മനസ്സേ ഇളംമനസ്സേ നിന്‍
വസന്തവാടി വള്ളിക്കുടിലില്‍
വരുന്നു പുതിയൊരു മലര്‍ബാണന്‍
മനസ്സേ ഇളംമനസ്സേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manasse ilam manasse

Additional Info

അനുബന്ധവർത്തമാനം