കുടിലകുന്തളക്കെട്ടിൽ
കുടിലകുന്തളക്കെട്ടിൽ കുടമുല്ലപ്പൂവു ചൂടി
കുറുനിര കുളിർക്കാറ്റിലിളകിയാടി
ഇടയ്ക്കിടെ കരംകൊണ്ട് പുടവത്തുമ്പിലും തട്ടി
വിടരും പുഞ്ചിരി ചുണ്ടിൽ തുടച്ചു മാറ്റി
കടക്കണ്ണെറിഞ്ഞു കടിഞ്ഞാണഴിഞ്ഞു പോയ
പടക്കുതിരയെപ്പോലെ നടക്കുന്നോളേ
കൊടുക്കുമോ - നീ കൊടുക്കുമോ
നിന്റെ മണിച്ചുണ്ടിൽ വിരിയുന്ന
മലർച്ചെണ്ടിലൊഴുകുന്ന മധുരത്തേനെനിക്കല്പം
കൊടുക്കുമോ നീ
തണുത്ത നിൻ കവിൾത്തടപ്പളുങ്കു കിണ്ണത്തിലാരു തളിച്ചു
ചെമ്മുന്തിരിച്ചാർ സുന്ദരിപ്പെണ്ണേ
പൂവമ്പൻ മാറി മാറി മാറിലെന്നിൽ തൊടുക്കുന്ന
കൂരമ്പു കൊണ്ടു കൊണ്ടു മരിക്കും മുമ്പേ - ഞാൻ
മരിക്കും മുമ്പേ
നടക്കുമോ - അതു നടക്കുമോ
നാലു കരക്കാർ അറിഞ്ഞു നിന്റെ കഴുത്തിൽ കല്യാണമാല
കരം കൊണ്ടിടുന്ന കാര്യം നടക്കുമോ
കുടിലകുന്തളക്കെട്ടിൽ കുടമുല്ലപ്പൂവു ചൂടി
കുറുനിര കുളിർക്കാറ്റിലിളകിയാടി
ഇടയ്ക്കിടെ കരംകൊണ്ട് പുടവത്തുമ്പിലും തട്ടി
വിടരും പുഞ്ചിരി ചുണ്ടിൽ തുടച്ചു മാറ്റി