കല്യാണം കല്യാണം

കല്യാണം കല്യാണം കാത്തിരുന്ന കല്യാണം
കള്ളന്റെ കവിള്‍ത്തടത്തില്‍
കവിത കുറിച്ചു നാണം - നാണം
കല്യാണം കല്യാണം കാത്തിരുന്ന കല്യാണം

മന്ദം മന്ദം പദം വെച്ചു മണവാട്ടി നടന്നു 
മണിയറക്കതകുകള്‍ മൗനമായിട്ടടഞ്ഞു
ശരറാന്തല്‍ വിളക്കിലെ തിരിമെല്ലെയണഞ്ഞു
ശരല്‍ക്കാലചന്ദ്രന്‍ കണ്ടു കണ്ണുപൊത്തിക്കളഞ്ഞു
കണ്ണുപൊത്തിക്കളഞ്ഞു 
കല്യാണം കല്യാണം കാത്തിരുന്ന കല്യാണം

ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ്  ഏഴ്
എട്ട് ഒമ്പത് പത്ത് - മാസം പത്തു വന്നുതികഞ്ഞു
ക്വാ ക്വാ ക്വാ ക്വാ കുഞ്ഞുറക്കെ കരഞ്ഞു
വാ വാ വാ വോ താരാട്ടു പറഞ്ഞു
മോനേ താരാട്ടു പറഞ്ഞു
കല്യാണം കല്യാണം കാത്തിരുന്ന കല്യാണം

തോളത്തു കേറ്റിവെച്ചു തുള്ളിത്തുള്ളിമറിഞ്ഞു
തൊട്ടിലാട്ടിത്തൊട്ടിലാട്ടി കൈരണ്ടും കുഴഞ്ഞു
മുതുകത്തെടുത്തിരുത്തി കൊമ്പനാന ചമഞ്ഞു
മുത്തം വെച്ചു മുത്തം വെച്ചു മൂക്കു ചപ്പിച്ചതഞ്ഞു
മൂക്കു ചപ്പിച്ചതഞ്ഞു

കല്യാണം കല്യാണം കാത്തിരുന്ന കല്യാണം
കള്ളന്റെ കവിള്‍ത്തടത്തില്‍
കവിത കുറിച്ചു നാണം - നാണം
കല്യാണം കല്യാണം കാത്തിരുന്ന കല്യാണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kalyanam kalyanam

Additional Info

Year: 
1970

അനുബന്ധവർത്തമാനം