കുണുങ്ങിക്കുണുങ്ങിനിന്നു ചിരിക്കും

കുണുങ്ങിക്കുണുങ്ങിനിന്നു ചിരിക്കും
നീയൊരു കൊച്ചുകുഞ്ഞല്ല
കുലുങ്ങിക്കുലുങ്ങിക്കൊണ്ടോടും 
നീയൊരു കൊച്ചുകുഞ്ഞല്ല
(കുണുങ്ങി..)

കുണുങ്ങിച്ചിരിക്കരുതോ - എങ്കില്‍
കൂവിവിളിക്കാം ഞാന്‍ - കൂ കൂ കൂ
അയ്യേ അയ്യേയ്യേ
കുലുങ്ങിയോടരുതോ - എങ്കില്‍
കുതിച്ചു ചാടാം ഞാന്‍ 
കുതിച്ചു ചാടാം ഞാന്‍ - തിത്തൈ
(കുണുങ്ങി..)

കാര്‍ക്കുഴൽ നീണ്ടു വളര്‍ന്നു - നിന്റെ
കരിമിഴി രണ്ടും വിടര്‍ന്നു 
ഹൊഹൊ- ഹൊഹൊ - ഹൊഹൊ 
കടഞ്ഞതങ്കക്കുടങ്ങളുമേന്തി
കടപ്പുറത്തിങ്ങനെ നടക്കാമോ
പാളിപ്പാളി നടക്കാമോ

കണ്ണുതറക്കരുതോ - എങ്കില്‍
കൈകൊണ്ടു പൊത്താം ഞാന്‍ 
അയ്യേ അയ്യേയ്യേ
നടന്നു പോകരുതോ - എങ്കില്‍
മലര്‍ന്നു കിടക്കാം ഞാന്‍ - കണ്ടോ
മലര്‍ന്നു കിടക്കാം ഞാന്‍
(കുണുങ്ങി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunungi kunungi

Additional Info

Year: 
1970

അനുബന്ധവർത്തമാനം