അക്കുത്തിക്കുത്താടാൻ വായോ

അക്കുത്തിക്കുത്താനാവരമ്പത്തോടാൻ വായോ കാന്താരീ
വിളയാടാൻ വായോ കാന്താരീ
അക്കുത്തിക്കുത്താടാൻ വായോ
ആനവരമ്പത്തോടാൻ വായോ
പൊന്നാനപ്പട്ടം കെട്ടി തായമ്പക താളം തട്ടി 
ഇന്നല്ലേ ശ്രീ പാർവതി ആറാട്ടിനെഴുന്നള്ളണ 
തിരുവാതിരനാൾ ഹോയ്
(അക്കുത്തിക്കുത്താടാൻ..)

താലീപീലിക്കാട്ടിൽ ചെറുതാമരവല്ലിക്കാട്ടിൽ
ചെല്ലക്കീളിയായ് മറയാം കിളിനീലാകാശം പൂകാം
നക്ഷത്രമുത്തും കൊണ്ടേ താലിമാലയ്ക്കു ചേലേകിടാം
സ്വർഗ്ഗക്കുളിർ ചോലയിൽ ഒന്നു മുങ്ങിക്കുളിച്ചേ വരാം
മാനത്തെ ചെത്തിപ്പൂങ്കാവിൽ ആനന്ദരാഗങ്ങൾ പാടാം
പത്തരമാറ്റിൻ തങ്കത്തോണിയിലേറാം
ഒത്തിരി ഒത്തിരി  സ്വപ്നം കൊണ്ട് പോരാം
(അക്കുത്തിക്കുത്താടാൻ..)

വാറ്റാമല്ലിപ്പെണ്ണെ പൂ പുഞ്ചിരി തൂകും പെണ്ണേ
രാവു മയങ്ങും നേരം നീ കണ്ണീരണിയാറുണ്ടോ
കാണാ കതിർ കൈകളാൽ കാറ്റു  കണ്ണീർ തുടയ്ക്കാറുണ്ടോ
ചൊല്ലാത്ത പൊൻ വാക്കുമായ്
നൂറു കാര്യങ്ങളോതാറുണ്ടോ
ഇന്നെന്തേ ഒന്നും മിണ്ടാത്തേ
നിൻ മോഹമോതാത്തതെന്തേ
മേലേക്കാവിൽ വാരിക്കോലം കണ്ടോ
അന്തിമാനത്തമ്പിളി മാമൻ വന്നോ വന്നോ
(അക്കുത്തിക്കുത്താടാൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.33333
Average: 6.3 (3 votes)
Akkuthikkuthaana

Additional Info

അനുബന്ധവർത്തമാനം