ശാരദേന്ദു പാടി
ഒരു നാളും കേൾക്കാത്ത സംഗീതം
ഇന്നൊരു നാളും കാണാത്ത സ്വപ്നങ്ങൾ
പൂനിലാ മൊഴികളായ് രാത്രി തൻ കവിതയായ്
പാടുന്നു പാടുന്നു പൂന്തിങ്കൾ
ആ..ആ.ആ പാടുന്നു പാടുന്നു പൂന്തിങ്കൾ
ശാരദേന്ദു പാടി നാളെനല്ല നാളെ ഓമലേ
സാമഗാനമോതി സാന്ത്വനങ്ങൾ പോലെ ഓമലേ
സ്നേഹശാരികേ എങ്ങു നിൻ മുഖം
സ്വപ്നദൂതികേ ഇനി എന്നു കാണുമോ
നാളെയീ ലോകമെൻ കൈകളിൽ
( ശാരദേന്ദു...)
ഒരു മാത്ര കാണുവാൻ വന്നതാണു ഞാൻ
വിളി ഒന്നു കേൾക്കുവാൻ നിന്നതാണു ഞാൻ (2)
തേങ്ങുമെൻ തെന്നലേ നീയുറങ്ങിയോ
താരിളം തിരികളേ കേണുറങ്ങിയോ
ഈ ശ്യാമ രാവു നാളെ പുലരിയായ് വരും
നാളെ ഈ ചില്ലകൾ പൂവിടും
( ശാരദേന്ദു...)
മായാമരാളമായി നീ വരൂ പ്രിയേ
ചേതോഹരാംഗിയായ് ദേവീ നീ വരൂ (2)
നാളെ നിൻ അരികിലെൻ കുഞ്ഞുണർന്നിടും
കുഞ്ഞിളം മൊഴികളിൽ തേൻ ചുരന്നിടും
നാം കണ്ട പൊൻ കിനാക്കൾ കുളിരുമായ് വരും
നാളെ ഈ ലോകമെൻ കൈകളിൽ
( ശാരദേന്ദു...)