വർണ്ണവൃന്ദാവനം
വർണ്ണവൃന്ദാവനം എന്നുമുണ്ടാവുമോ ജന്മമുണരുവാൻ
കണ്ണനുണ്ടാവുമോ രാധയുണ്ടാവുമോ രാസവനികയിൽ
നവവസന്തമിവിടെ വരുമോ വനമുരളിയൊഴുകി വരുമോ
യദു വരുമോ ... യമുനയിൽ വരുമോ... (2)
മീട്ടാത്ത ഗന്ധർവ്വവീണ സ്നേഹമന്ത്രങ്ങൾ മീട്ടുന്നു
രാഗാർദ്രസിന്ദൂരമോടെ പ്രേമസൂനങ്ങൾ പൂക്കുന്നു
സ്വപ്നങ്ങൾ പാടുന്നു ആത്മഗീതങ്ങൾ
അലിവിൻ മധുമഴ പോലെ
പൂവായ പൂവെല്ലാം പൂകൊണ്ടു മൂടുന്നു
അഴകിൻ അലർശരം പോലെ
കാണുന്നമാത്രയെന്നെ മെയ്യോടു ചേർത്തു പുൽകാൻ
കാർവർണ്ണനെന്നു വരുമോ ... ( വർണ്ണ വൃന്ദാവനം .. )
ഞാനൊന്നു തഴുകുന്ന നേരം ദേവശില്പങ്ങൾ മിണ്ടുന്നു
പാദങ്ങളിലകുന്ന നേരം ഗോപബവൃന്ദങ്ങളാടുന്നു
കാതോറു കാതൊരം കണ്ണൊടു കണ്ണോരം
പ്രണയം തളിരണിയുന്നു..
പൂങ്കുയിൽ പാടുന്നു പൊൻമയിലാടുന്നു...
എങ്ങും ലയമണിയുന്നു
ഏകാന്തരാവിലെന്നെ മെയ്യോടു ചേർക്കുവാനായ്
മണിവർണ്ണനെന്നു വരുമോ... ( വർണ്ണ വൃന്ദാവനം .. )