വർണ്ണ വൃന്ദാവനം(M)
വർണ്ണ വൃന്ദാവനം.....എന്നുമുണ്ടാവുമോ...
വർണ്ണ വൃന്ദാവനം.....എന്നുമുണ്ടാവുമോ....
ജന്മമുണരുമോ......
കണ്ണനുണ്ടാവുമോ...രാധയുണ്ടാവുമോ....
രാസവനികയിൽ...............
നവവസന്തമിവിടെ വരുമോ............
വനമുരളിയൊഴുകി വരുമോ.............
യദു വരുമോ....യമുനയിൽ വരുമോ......
(വർണ്ണ വൃന്ദാവനം................രാസവനികയിൽ)
മീട്ടാത്ത ഗന്ധർവ്വവീണ സ്നേഹമന്ത്രങ്ങൾ മീട്ടുന്നൂ...
രാഗാർദ്ര സിന്ദൂരമോടെ പ്രേമസൂനങ്ങൾ പൂക്കുന്നൂ....
സ്വപ്‌നങ്ങൾ പാടുന്നൂ...എന്നാത്മ ഗീതങ്ങൾ-
അലിവിൽ... മധുമഴ പോലെ....
പൂവായ പൂവെല്ലാം പൂ കൊണ്ട് മൂടുന്നൂ...
അഴകിലല ശരം പോലേ.......
കാണുന്ന മാത്രയെന്നെ മെയ്യോട് ചേർത്ത് പുല്കാൻ
കാർവർണ്ണനിന്ന് വരുമോ............
(വർണ്ണ വൃന്ദാവനം................രാസവനികയിൽ)
ഞാനൊന്ന് തഴുകുന്ന നേരം..ദേവശിൽപ്പങ്ങൾ മിണ്ടുന്നൂ...
പാദങ്ങളിളക്കുന്ന നേരം....ഗോപവൃന്ദങ്ങളാടുന്നൂ......
കാതോട് കാതോരം....കണ്ണോട് കണ്ണോരം......
പ്രണയം...തളിരണിയുന്നൂ......
പൂങ്കുയിൽ കൂവുന്നൂ...പൊന്മയിലാടുന്നൂ.....
എങ്ങും... ലയമൊഴുകുന്നൂ.............
ഏകാന്തരാവിലെന്നെ മെയ്യോട് ചേർക്കുവാനായ്..
മണിവർണ്ണനിന്നുവരുമോ............(പല്ലവി)
(വർണ്ണ വൃന്ദാവനം................രാസവനികയിൽ)