കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ
കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ
എന്നെ കാണാനെത്തിയ മണവാളനായ്
എതിരേൽക്കാൻ കച്ചേരി നാദസ്വരം
പറയാൻ വയ്യ കനവിൽ കൊടിയേറ്റമായ്
എവിടെ പനിനീർ പന്തൽ എവിടെ പുതുമോടികൾ ഓ..
എവിടെ കനക ചാന്ത് എവിടെ എൻ തോഴിമാർ ഓ...
(കല്യാണപ്പല്ലക്കിൽ...)
കട്ടിപ്പവൻ ഇഷ്ടത്തിനു കെട്ടും കൊടി മേളം
പൂക്കിലയൊത്തിരി കെട്ടീടണം
കട്ടിൽ കുളിർ മെത്തയ്ക്കിനി മട്ടിപ്പുക വേണം
പുത്തനുടുപ്പുകൾ തുന്നിടേണം
വീട്ടിൽ കളിവെട്ടം ചുറ്റും തിരിവെട്ടം
അരികത്താടാൻ പൊന്നൂഞ്ഞാൽ
പാല കൊമ്പത്തെ കന്നിക്കുയിലേ
വരവായീ മാരൻ വരനായ്
അകവും പുറവും അറിയാ മധുരം
നിനവും ചഷകം നിറയെ മധുലഹരീ
(കല്യാണപ്പല്ലക്കിൽ..)
ഞങ്ങൾക്കിനി പാർക്കാനൊരു പുത്തൻ മണിമേട
കൂട്ടിനു തത്തകൾ ചിത്തിരകൾ
ചിങ്ങത്തിരുവോണത്തിനു വട്ടക്കളമണിയാൻ
കുട്ടികളൊത്തിരി പിറന്നീടും
നാട്ടിൽ തിറയാട്ടം പാട്ടിൻ കുടമാറ്റം
ഞങ്ങൾക്കെന്നും വിളയാട്ടം
ഓടക്കുഴലൂതാൻ ഓലഞ്ഞാലീ
നീരാടാൻ ആമ്പൽക്കടവ്
ചിരിച്ചും കളിച്ചും നടന്നും രസിച്ചും
ഹൃദയം നിറയെ സ്വർഗ്ഗം കതിരണിയും
(കല്യാണപ്പല്ലക്കിൽ..)