സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട

സുന്ദരീ... ആ‍... സുന്ദരീ ആ‍‍..
സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
തുളസിതളിരില ചൂടി
തുഷാരഹാരം മാറിൽ ചാർത്തി
താരുണ്യമെ നീ വന്നൂ. നീ വന്നൂ.സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

സുതാര്യസുന്ദര മേഘങ്ങളലിയും
നിതാന്ദ നീലിമയിൽ (2)
ഒരു സുഖശീതള ശാലീനതയിൽ
ഒഴുകീ ഞാനറിയാതെ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

മൃഗാങ്ക തരളിത മൃണ്മയകിരണം
മഴയായ് തഴുകുമ്പോൾ (2) 
ഒരു സരസീരുഹ സൌപർണ്ണികയിൽ
ഒഴുകീ ഞാനറിയാതെ
ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.25
Average: 6.3 (4 votes)
Sundari Nin thumbu kettiyitta

Additional Info

Year: 
1980

അനുബന്ധവർത്തമാനം

സംഗീത സംവിധായകൻ്റെ പേര് തെറ്റായി കൊടുത്തിരിക്കുന്നു

സുന്ദരീ നിൻ തുമ്പ് കെട്ടിയിട്ട ചുരുൾമുടിയിൽ എന്ന ഗാനം സംഗീതം നൽകിയത് ദേവരാജൻ മാസ്റ്റർ ആണ്, രവീന്ദ്രൻ എന്ന് തെറ്റായി ചേർത്തിരിക്കുന്നു
ചേർത്തതു്: VAPPALA JAYARAJ...