വിരഹം വിഷാദാർദ്രബിന്ദു

വിരഹം.....

വിരഹം വിഷാദാർദ്രബിന്ദുക്കളാലെന്നും

വിരചിക്കും ജീവിത ദുഃഖകാവ്യം

അയഥാർഥബിംബങ്ങൾ

ഭംഗപ്രതീകങ്ങൾ

അണ പൊട്ടി വീഴും ദുരന്തകാവ്യം

 

അന്തരംഗത്തിൻ അഗാധതലങ്ങളിൽ

ആരും കാണാത്ത പൂ വിരിഞ്ഞു

കൊഴിയാത്ത സ്നേഹമാം കുങ്കുമപൂവിന്റെ

ഇതളുകളിൽ സന്ധ്യ കണ്ണെറിഞ്ഞു

ആ.....ആ......

സ്നേഹമാം കുങ്കുമപൂവിന്റെ

ഇതളുകളിൽ സന്ധ്യ കണ്ണെറിഞ്ഞു കണ്ണെറിഞ്ഞു

 

വനവല്ലിക്കുടിലിലെ  ഏകാന്തശയ്യയിൽ

നിറമുള്ള നിഴലുകൾ നീളുമ്പോൾ

എവിടെ നിന്നെത്തീ എവിടെ നിന്നെത്തീ

ഇടയന്റെ പാട്ടിന്റെ ഈരടികൾ

ആ.......ആ‍...............   

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Viraham Vishadardrabindu