കണ്ണുകൾ കണ്ണുകളിടഞ്ഞു

കണ്ണുകൾ കണ്ണുകളിടഞ്ഞൂ
മനസ്സും മനസ്സും പറഞ്ഞൂ
പ്രേമം ദിവ്യപ്രേമം
കൊഞ്ചും ഇണകൾ തൻ ഹൃദയവികാരം (കണ്ണും...)
 
ഒരു കൃഷ്ണ പഞ്ചമിരാത്രിയിൽ യമുനയിൽ
ഇതളിട്ടു നിന്ന വികാരം (2)
സരയൂ നദിയിലെ ഓളങ്ങളെന്നും
സാധകം ചെയ്ത വികാരം ആ...ആ...ആ... (കണ്ണൂകൾ...)
 
 
മൗനഗാനം നൂപുരമണിയും
മാളവികാമിത്ര രാഗം (2)
അനു പരമാണുവിൽ നിന്നു തുടിക്കും
അർദ്ധനാരീശ്വര ഭാവം ആ..ആ...ആ... (കണ്ണുകൾ...)

Kannukal kannukal idanju.....