അഷ്ടമംഗല്യ സുപ്രഭാതത്തിൽ

 

അഷ്ടമംഗല്യ സുപ്രഭാതത്തില്‍
അര്‍ച്ചനാപുഷ്പമാല്യമായ് (2)
നിത്യവും കൃഷ്ണപൂജ ചെയ്യുന്ന
ഭക്തലോലയാം രാധ ഞാന്‍
(അഷ്ടമംഗല്യ......)

വര്‍ഷമേഘവിരലിലാകാശം
വജ്രമോതിരം ചാര്‍ത്തുമ്പോള്‍
എന്റെ മൗനമനോരഥത്തിലെ
മഞ്ജുള മയില്‍പ്പീലികള്‍
നിന്‍ കിരീടത്തില്‍ ചൂടുവാനിനിയെന്തു താമസം
എന്തു താമസം  കൃഷ്ണാ
കൃഷ്ണാ... ശ്രീകൃഷ്ണാ.... കൃഷ്ണാ..
(അഷ്ടമംഗല്യ...............)

ഇന്ദ്രനീലതടാകമായ് മാറും
ഈ മിഴികള്‍ നീ കണ്ടുവോ (2)
മാറിലെ കുളിര്‍ ചന്ദനക്കുറി
മാഞ്ഞതും നീ അറിഞ്ഞുവോ
തൃപ്രസാദങ്ങളോടെ നീ എന്നില്‍
തൃപ്തനാകണേ തൃപ്തനാകണേ
കൃഷ്ണാ ...കൃഷ്ണാ.... ശ്രീകൃഷ്ണാ.... കൃഷ്ണാ...
(അഷ്ടമംഗല്യ............)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Ashtamangalya suprabhaathathil

Additional Info

അനുബന്ധവർത്തമാനം