ഒരു കുഞ്ഞുപൂവിന്റെ

ഒരു കുഞ്ഞുപൂവിന്റെ ഇതളില്‍ നിന്നൊരു തുള്ളി
മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍..
തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ
തളിര്‍മെത്ത നീയും വിരിച്ചുവെങ്കില്‍.. എന്റെ
തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍..എന്റെ
തപസ്സിന്റെ പുണ്യം തളിര്‍ത്തുവെങ്കില്‍..

കുടവുമായ് പോകുന്നോരമ്പാടി മുകില്‍
എന്റെ ഹൃദയത്തിലമൃതം തളിക്കുകില്ലേ..
പനിനീരു പെയ്യുന്ന പാതിരാക്കാറ്റിന്റെ
പല്ലവി നീ സ്വയം പാടുകില്ലേ..
കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ..
കുഞ്ഞുപരിഭവം താനേ മറക്കുകില്ലേ..

എവിടെയോ കണ്ടു മറന്നൊരാമുഖമിന്നു
ധനുമാസ ചന്ദ്രനായ് തീര്‍ന്നതല്ലേ..
കുളിര്‍കാറ്റു തഴുകുന്നൊരോര്‍മ്മതന്‍ പരിമളം
പ്രണയമായ് പൂവിട്ടു വന്നതല്ലേ..നിന്റെ
കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ.. നിന്റെ
കവിളത്തുസന്ധ്യകള്‍ വിരിയുകില്ലേ..

തളിര്‍വിരല്‍ത്തൂവലാല്‍ നീയെന്‍ മനസ്സിന്റെ
താമരച്ചെപ്പു തുറന്നുവെങ്കില്‍..
അതിനുള്ളില്‍ മിന്നുന്ന കൗതുകം ചുബിച്ചി -
ട്ടനുരാഗമെന്നും മൊഴിഞ്ഞുവെങ്കില്‍..
അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍..
അതുകേട്ടു സ്വര്‍ഗം വിടര്‍ന്നുവെങ്കില്‍...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3.5
Average: 3.5 (2 votes)
Oru kunju poovinte

Additional Info

അനുബന്ധവർത്തമാനം