തെയ്യ് ഒരു തെന വയൽ(D)

 

 

തെയ്യ് ഒരു തെന വയൽ വെളഞ്ഞീട്ട്....
കൈയ്യ് തൊട്ട് കതിർമഴ പൊഴിഞ്ഞീട്ട്....
തയ്യ് മുറ്റം പവിഴം കൊണ്ടലയ്ക്കീട്ട് വയ്യ്....
മുളനാഴിക്കൂട്ടിലെ കിളിയെവിടെ...
മുയലമ്മയ്ക്കുള്ളൊരു കൊമ്പെവിടെ....
കരിഞണ്ടിനുണ്ടായ വാലെവിടെ.....വരണുണ്ട് നല്ലകാലം...
ബംബാട്ടു ഗുഡുഹി.....ബംബാട്ടു ഗുഡുഹി.....
തെയ്യ് ഒരു തെന വയൽ വെളഞ്ഞീട്ട്....
കൈയ്യ് തൊട്ട് കതിർമഴ പൊഴിഞ്ഞീട്ട്....
തയ്യ് മുറ്റം പവിഴം കൊണ്ടലയ്ക്കീട്ട് വയ്യ്....

പനിനീർ പുഴയും നീയും പാടിയ പല്ലവി ഒന്നല്ലേ...
പകൽ മായുമ്പോൾ പറയാനുള്ളത് പാതി മറന്നില്ലേ....
ഈ സ്നേഹസിന്ദൂര മന്ദഹാസത്തിലേത് ജന്മസുകൃതം....
ഒരു പൂവിരിഞ്ഞ സുഖമോർമ്മകൊണ്ട്- 
പൊതിയുന്നതേത് നിമിഷം...
പുടവയ്ക്കായ് ഇന്ന് വന്നില്ലേ....
പുളകങ്ങൾ നെയ്തു തന്നില്ലേ....
വിരൽതൊട്ടോ തമ്മിലറിയാതെ...
തളിരിട്ടോ മുല്ലകൾ.....
ബംബാട്ടു ഗുഡുഹി.....ബംബാട്ടു ഗുഡുഹി.....
തെയ്യ് ഒരു തെന വയൽ വെളഞ്ഞീട്ട്....
കൈയ്യ് തൊട്ട് കതിർമഴ പൊഴിഞ്ഞീട്ട്....
തയ്യ് മുറ്റം പവിഴം കൊണ്ടലയ്ക്കീട്ട് വയ്യ്....

ഇളംനീർ കുളിരായ് സിരകളിൽ നിറയും പ്രണയനിലാവല്ലേ...
കളഹംസങ്ങൾ ഇണകളെ അറിയും കാവ്യോത്സവമല്ലേ....
ഈ കരതലങ്ങളിൽ വീണുറങ്ങുമെൻ കനകശിൽപ്പമല്ലേ.....
പൊൻപുലരി വന്നു കണിവയ്ക്കുവോളമൊര് മധുരനിദ്രയല്ലേ...
അധരം കൊണ്ട് തേനൂട്ട്...ഹൃദയം കൊണ്ടിന്ന്  താരാട്ട്....
മണിദീപങ്ങൾക്ക് മിഴി നല്കീ മറയുന്നൂ താരകൾ.......
ബംബാട്ടു ഗുഡുഹി.....ബംബാട്ടു ഗുഡുഹി.....
തെയ്യ് ഒരു തെന വയൽ വെളഞ്ഞീട്ട്....
കൈയ്യ് തൊട്ട് കതിർമഴ പൊഴിഞ്ഞീട്ട്....
തയ്യ് മുറ്റം പവിഴം കൊണ്ടലയ്ക്കീട്ട് വയ്യ്....(പല്ലവി)
ബംബാട്ടു ഗുഡുഹി.....ബംബാട്ടു ഗുഡുഹി..... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
theyy oru thena vayal

Additional Info

Year: 
1999

അനുബന്ധവർത്തമാനം