അമ്പാടിപ്പയ്യുകൾ
ഓ.....ഓ......ഓ.....ഓ.......
അമ്പാടിപ്പയ്യുകൾ മേയും കാണാതീരത്ത്...
അനുരാഗം മൂളും തത്തമ്മേ......
കുഴലൂതും മേഘം മെയ്യിൽ ചായും നേരത്ത്...
കുളിരുന്നൊരു കാര്യം ചൊല്ലാമോ......
നാടും കാണാം കൂടും കൂട്ടാം....
ഈണം പാടാം നാണം ചൂടാം....ഓ...
(അമ്പാടിപ്പയ്യുകൾ........ചൊല്ലാമോ)
യദുകുലം അറിയാതൊരു രാവിൽ-
കരതലം കവരാനണയും ഞാൻ...
പദമലർ തഴുകാൻ പനിനീരിൻ-
കുടവുമായ് കുനിയാം തിരുമുൻപിൽ...
ഓ...സ്നേഹത്തിൻ കൂടാരത്തിൽ നീയാണല്ലോ....
രാധയ്ക്കീ ജന്മം വർണ്ണത്തേരാണല്ലോ....
നാടും കാണാം കൂടും കൂട്ടാം....
ഈണം പാടാം നാണം ചൂടാം....ഓ...
(അമ്പാടിപ്പയ്യുകൾ........ചൊല്ലാമോ)
ഇരവുകൾ പകലായ് വിരിയില്ലേ....
വിരഹവും മധുരം പകരില്ലേ.....
അകിടുകൾ നിറയും ഹൃദയങ്ങൾ....
അറിയുമീ പ്രണയം ഉദയങ്ങൾ....
പ്രേമത്തിൻ പീലിക്കണ്ണിൽ നീയാണല്ലോ....
ദാഹത്തിന് നെഞ്ചിൽ നീയെൻ പാലാണല്ലോ...
നാടും കാണാം കൂടും കൂട്ടാം....
ഈണം പാടാം നാണം ചൂടാം....ഓ...(പല്ലവി)