വൺ പ്ലസ് വൺ
One plus one two is maths
one plus one one is love
One plus one two is maths
one plus one one is love
ആരെ വസന്തം തരളിതമായ് അനുരാഗപ്പൂമഴയിൽ
രാഗപരാഗം നിറകതിരായി മാനസ പൊവനിയിൽ
ഇത് പ്രേമം ഇത് പ്രേമം
ഒരു തുള്ളി സ്വപ്നത്തിൽ പൊൻ മുത്തായ് മാറ്റും നിത്യ പ്രേമം (വൺ പ്ലസ് വൺ..)
നിന്മിഴി ഇളകുമ്പോൾ ആരാധനയുടെ ആനന്ദഭൈരവിയൊഴുകും
നിൻ മൊഴി കേട്ടാൽ പാൽക്കടലലകൾ കരയുടെ മാറിലുറങ്ങും
നീയുണരാൻ ഞാൻ തപസ്സിരിക്കും നിന്നെ കണ്ടാൽ മിഴി നിറയും
നീ ഒന്നു തൊട്ടാൽ ഞാൻ അലിയും നീ പാടാനായ് ശ്രുതി ആകും
നിന്നെ മാത്രം തേടുകയാനെൻ ദാഹം എൻ അനുരാഗം
ആ രാഗം കേൾക്കുമ്പോൾ ഈ മണ്ണും വിണ്ണും കൂടെപ്പാടും (വൺ പ്ലസ് വൺ..)
മധുരം മധുരം എൻ പദമിളകുമ്പോൾ
മോഹത്തിൻ കാൽത്തള കിലുക്കും
നീയണയുമ്പോൾ തണു തണു കുളിരുന്നു
പ്രണയനിലാവിൻ ഹൃദയം
നീ അറിയാത്ത കിനാവുണ്ടോ
നീ നിറയാത്തൊരു നിറമുണ്ടോ
നീ തഴുകാത്തൊരു തളിരുണ്ടോ
നീ പുണരാത്തൊരു മനമുണ്ടോ
നിന്നോടലിയാൻ ഉഴലുകയാണെൻ രാഗം എൻ അനുരാഗം
ആ രാഗം പാടുമ്പോൾ ഈ രാവും പകലും കൂടെ പാടും (വൺ പ്ലസ് വൺ..)