സ്നേഹപ്പൂങ്കുയിലേ

സ്നേഹപ്പൂങ്കുയിലേ ഒരു
രാഗം കൊണ്ടുവരൂ
എന്‍ കണ്മണിയാളുടെ കണ്ണീരൊപ്പാന്‍
കൈലേസൊന്നു തരൂ (സ്നേഹപ്പൂങ്കുയിലെ...)

ഓമനേ എന്‍ മനം വേണുവാക്കി മാറ്റി നീ
കാതരേ എന്‍ മനം പൊന്‍വീണയാക്കി മാറ്റി നീ
ഇനി എന്തിനായ്‌ മിഴിനീര്‍ തോഴി
ഇനി എന്തിനായ്‌ നൊമ്പരങ്ങള്‍
നോവുകളും പൂവുകളായ്‌ നിന്റെ
ജീവനില്‍ മധു പകരൂ
പ്രേമവതീ എന്‍ നെഞ്ചില്‍ പടരൂ  (സ്നേഹപ്പൂങ്കുയിലെ...)

ഹേയ്‌ സഖീ പ്രേമമെന്‍ നെഞ്ചിലൂറി നില്‍ക്കുമ്പോള്‍
ഹേയ്‌ സഖീ ജീവിതം പൂത്തുലഞ്ഞു നില്‍ക്കുമ്പോള്‍
നിനക്കുള്ളതല്ലേ നിറമുള്ള പൂക്കള്‍
നിനക്കുള്ളതല്ലേ പൊന്‍ കിനാക്കള്‍
ഇണയായ്‌ ഞാന്‍ തുണയായ്‌ ഞാന്‍
നിന്റെ പ്രാണനില്‍ ശ്രുതി ചൊരിയും
തേന്‍കണമായെന്‍ ഉള്ളില്‍ നുരയൂ (സ്നേഹപ്പൂങ്കുയിലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Snehapoonguyile