പൂവമ്പന്റെ കളിപ്പന്തോ
Music:
Lyricist:
Singer:
Raaga:
Film/album:
പൂവമ്പന്റെ കളിപ്പന്തോ
ഗന്ധര്‍വ്വന്റെ മണിച്ചെണ്ടോ(2)
രാഗലഹരിയില്‍ ഇന്നെന്‍ ഹൃദയം
മലരോ മധുവോ മറ്റെന്തോ (പൂവമ്പന്റെ..)
ഇരുമിഴി നിറയും നിന്‍ രൂപം
ഇനി എന്നണയും മണിമാറില്‍
നിനവില്‍ വഴിയും നിന്‍ മധുരം
ഇനി എന്നൊഴുകും നിന്‍ ചൊടിയില്‍
പതിവിലുമധികം കുങ്കുമമെന്തേ
പറയൂ സന്ധ്യേ നിന്‍ കവിളില്‍ (പൂവമ്പന്റെ..)
സിന്ദൂരമേന്തിയ സായന്തനം
ചിന്തയിലെഴുതീ രതി ലേഖനം
മൃദുല വികാര തരംഗിണിയില്‍
മൃതസഞ്ജീവനി വാര്‍ന്നൊഴുകീ
പതിവിലുമധികം മധുരിമ എന്തേ
പറയൂ കാറ്റേ നിന്‍ മൊഴിയില്‍ (പൂവമ്പന്റെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poovambante