കവിതേ തുയിലുണരൂ

കവിതേ തുയിലുണരൂ കരളിൻ കഥ പറയൂ 
കുയിലേ നീ മധുരമായ് പാടൂ 
മഴവില്ലിൻ പൂക്കൾ ചൂടി
മാനസമേ മധു പകരൂ.... (കവിതേ തുയിലുണരൂ...)

നീലപ്പൂപ്പന്തലിൽ നിലവിലാക്കണമ്പിളി 
കുളിരൊളി താരകങ്ങൾ താലമേന്തി.... (2)
ഇടനെഞ്ചിൽ തീർത്തു ഞാൻ ഒരു കുഞ്ഞിക്കൂട് 
കരളൊന്നായ് പാർക്കാൻ വരു നീയെൻ തോഴാ...
വരൂ നീ തോഴാ... (കവിതേ തുയിലുണരൂ...)

മന്ദാര ചില്ലയിൽ മുരളിയേന്തി രാക്കിളി 
സുരഭില ചാമരങ്ങൾ വീശി തെന്നൽ... (2)
ഉയിരിൽ ഞാൻ നൽകാം ഒരു സ്വപ്നപ്പൂവ് 
മധുരിക്കും ജീവിതം നുകരാൻ നീ പോരൂ...
നുകരാൻ നീ പോരൂ... (കവിതേ തുയിലുണരൂ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kavithe thuyilunaroo

Additional Info