ആയിരം പൂവിരിഞ്ഞാല്‍

ധീംധ... ധീംധ... തിരന...  തിരന....
ആയിരം പൂവിരിഞ്ഞാൽ അരവസന്തം 
ആത്മസഖീ നീ ചിരിച്ചാൽ ആയിരം വസന്തം....
കോടി കോടി തുള്ളി വീണു നിറഞ്ഞു നീരാഴി 
എൻ പ്രിയേ നിൻ ചുണ്ടുകളിൽ പതഞ്ഞു പാലാഴി... 

ആയിരം പൂവിരിഞ്ഞാൽ അരവസന്തം 
ആത്മസഖീ നീ ചിരിച്ചാൽ ആയിരം വസന്തം

നിത്യനീല നഭസ്സിലോ നിൻ ലോലമിഴിയിലോ 
ഇന്ദ്രചാപം തൊഴുതുണരും അഴകു ഞാൻ കണ്ടു... ഓ.... 
സ്വർഗ്ഗഹംസം പറന്നുയരും സ്വാതിഗീതമോ...
നിൻ മൊഴിയിലൊഴുകി വരും ധ്വനികൾ ഞാൻ കേട്ടു..... 
സഖീ, ധ്വനികൾ ഞാൻ കേട്ടു...

ആയിരം പൂവിരിഞ്ഞാൽ അരവസന്തം 
ആത്മസഖീ നീചിരിച്ചാൽആയിരംവസന്തം

രമ്യരാഗസരസ്സിലോ നിൻ ലാസ്യകലയിലോ
പുഷ്പ്പബാ ണ പുഞ്ചിരിതൻ പുളകം ഞാൻ കണ്ടു... ഓ....
പ്രാണനാകെ കുളിരണിയും വീണാനാദമോ 
നിൻ മനസ്സിൽ തുളുമ്പി നിൽക്കും ജതികൾ ഞാൻ കേട്ടു 
പ്രിയ ജതികൾ ഞാൻ കേട്ടു...  (ആയിരം പൂവിരിഞ്ഞാൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
aayiram poovirinjaal

Additional Info

അനുബന്ധവർത്തമാനം