കവിതേ തുയിലുണർന്നു (M)
കവിതേ തുയിലുണര്‍ന്നു
കരളിന്‍ കഥ പറയൂ
കുയിലേ നീ മധുരമായി പാടൂ
മഴവില്ലിന്‍ പൂക്കള്‍ ചൂടി
മനസമേ മധു പകരൂ (കവിതേ..)
നീല പൂപ്പന്തലില്‍ നില വിളക്കാണമ്പിളി
കുളിരൊളി താരകങ്ങള്‍ താലമേന്തി (2)
വിരിമാറില്‍ തീര്‍ത്തു ഞാന്‍ ഒരു കുഞ്ഞിക്കൂട്
കരളൊന്നായ് പാര്‍ക്കാന്‍ വരു നീയെന്‍ തോഴീ
വരു നീയെന്‍ തോഴീ (കവിതേ..)
മന്ദാര ചില്ലയില്‍ മുരളിയെന്തി രാക്കിളി
സുരഭില ചാമരങ്ങള്‍ വീശി തെന്നല്‍ (2)
ഉയിരില്‍ ഞാന്‍ നല്‍കാം ഒരു സ്വപ്നപ്പൂവ്
മധുരിക്കും ജീവിതം നുകരാന്‍ നീ പോരൂ
നുകരാന്‍ നീ പോരൂ (കവിതേ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kavithe (M)