നിറമാനം പൂത്ത പോൽ
നിറമാനം പൂത്ത പോൽ കുടയോളം തിങ്കൾ
നിൻ മൗനം പൂത്തപ്പോൾ കനവാകെ കാറ്റ്
നഗരരാവിൻ നെഞ്ചിൽ നിറയെ നിയോൺ മുല്ലപ്പൂ
ഇള മനസ്സിൻ മിഴികൾ തോറും നിറയും ചഷകം
കണ്ടു നിന്നാൽ കാണാകനവിൽ കണ്ണിൽ നിലാ ചന്തം
കേട്ടു നിന്നാൽ പ്രണയ തുമ്പീ പാട്ടിൻ താളം
നീയറിയാതെ നിന്നിലലിഞ്ഞു ഞാൻ
ഹൃദയ നിലാവായ് വിണ്ണിലലിഞ്ഞു ഞാൻ
തിര തുള്ളും മോഹങ്ങൾ ഒരു നൂറു പൊൻ തുടിയിൽ ഉണരുമ്പോൾ
കിച്ചാതെൻ തന്ത്രികളീൽൽ ഞാൻ ഒഴുകി
പുളകങ്ങൾ പൂക്കുന്നു നീ മെല്ലെ ഒഴുകീ വരും ഈണത്തിൽ
ഡാഫോഡിൽ പൂത്തുലയും രാവായ് നീ
ഈ നിമിഷം പ്രിയ നിമിഷം
ഈ നിമിഷം നെഞ്ചോടു ചേർക്കും ഞാൻ
പൂവാണോ പൊന്നാണോ നീ നിനവിൽ ഒഴുകി വരും ആലിലയോ
മിന്നാണോ മുത്താണോ നീ ആരോ
യാമങ്ങൾ കൊഴിയുമ്പോൾ നിൻ ലഹരി പോലുമൊരു സംഗീതം
കഥയാണോ കനവാണോ നീ ആരോ
ഇതു വഴിയേ തൊഴുതുണരും മുകിലുകലേ ഈ വൈഡൂര്യമെന്താണോ
----------------------------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Niramanam pootha pol
Additional Info
ഗാനശാഖ: