സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ

ആ ..ആ.ആ.ആ
സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
കരയാതെന്നാരോമൽ തുമ്പീ
നീയില്ലെങ്കിൽ ഞാനുണ്ടോ പൂവേ
വാത്സല്യത്തേൻ ചോരും പൂവേ
ഏതോ ജന്മത്തിൻ കടങ്ങൾ തീർക്കാനായ് നീ വന്നു
ഇന്നെന്നാത്മാവിൽ തുളുമ്പും ആശ്വാസം നീ മാത്രം (സ്നേഹത്തുമ്പീ..)

ഓണപ്പൂവും പൊൻപീലിച്ചിന്തും
ഓലഞ്ഞാലിപ്പാട്ടുമില്ല
എന്നോടിഷ്ടം കൂടുമോമൽ തുമ്പികൾ ദൂരെയായ്
നക്ഷത്രങ്ങൾ താലോലം പാടും നിന്നെക്കാണാൻ താഴെയെത്തും
നിന്നോടിഷ്ടം കൂടുവാനാനായ് ഇന്നു ഞാൻ കൂടെയില്ലേ
മുത്തശ്ശിക്കുന്നിലെ മുല്ലപ്പൂപ്പന്തലിൽ
അറിയാമറയിലും വസന്തമായ് നീ പാടൂ പൂത്തുമ്പീ (സ്നേഹത്തുമ്പീ..)

ഓരോ പൂവും ഓരോരോ രാഗം
ഓരോ രാവും സാന്ത്വനങ്ങൾ
ഇന്നു ഞാൻ കേട്ടു നിൽക്കാം ഒന്നു നീ പാടുമെങ്കിൽ
ഓരോ നാളും ഓരോരോ ജന്മം നീയെന്നുള്ളിൽ ശ്യാമമോഹം
പാട്ടുമായ് കൂട്ടിരിക്കാം ഒന്നു നീ കേൾക്കുമെങ്കിൽ
ഊഞ്ഞാലിൻ കൊമ്പിലെ താരാട്ടിൻ ശീലുകൾ
പൊഴിയും സ്വരങ്ങളിൽ സുമങ്ങളായ് ഞാൻ പാടാം നിൻ മുന്നിൽ (സ്നേഹത്തുമ്പീ..)

-------------------------------------------------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (4 votes)
snehathumbi njanille koode

Additional Info

അനുബന്ധവർത്തമാനം