അമ്മയ്ക്കൊരു പൊന്നും കുടം
അമ്മയ്ക്കൊരു പൊന്നും കുടം
ആടി വരും മന്ത്രക്കുടം
ആൽത്തറമേൽ അമ്മേ ഞങ്ങൾ
കാഴ്ച വെയ്ക്കുമമ്മക്കുടം
ആൽച്ചുവട്ടിലമ്മേ ഞങ്ങൾ
നേർച്ച വെയ്ക്കും അമ്മക്കുടം (അമ്മക്കൊരു...)
സൂര്യചന്ദ്രരോ ...സൂര്യചന്ദ്രരോ
പൂവിട്ടു പൂവിട്ടു പൂജിച്ചതാണേ
ചെത്തിമുല്ല ചെമ്പരത്തി മാലേം ചാർത്തി
മഞ്ഞൾ ചാന്തു കുങ്കുമവും നെറ്റിയിന്മേലയ്യയ്യാ
അഞ്ജനവും ചന്ദനവും ചന്തമോടെ ചാർത്തീട്ടേ
നിന്റെ തിടമ്പേറ്റി ഞങ്ങൾ
പാടുന്നേ പാടി വന്നേ (അമ്മയ്ക്കൊരു...)
ദേവീ നിന്നെ ചാർത്തിക്കാൻ പൂണാരോം പൂമ്പട്ടോ
മൂവുലകും വാഴുന്നോർ കാണിക്കേം വയ്ക്കുന്നേയ്
കാവിലമ്മക്കിന്നല്ലോ തൃച്ചാർത്ത്
തമ്പുരാന്റെ മേടയിലെ പൊൻ ചമയം കൊണ്ടു വരാൻ
ചെമ്പരുന്തും പോയി വന്നേ
കണ്ടു തൊഴാനോടി വായോ
ആയിരം കൈയ്യുകൾ പൂവും നീരും തൂകുന്നേ (അമ്മയ്ക്കൊരു...)
ചാമരങ്ങൾ വീശുന്നേ പന്തീരാങ്കാവിലെ
പൂമരങ്ങളമ്മയ്ക്ക് പൂമൂടൽ നേരുന്നേ
ഭൂമിമലയാളം നിൻ പൂങ്കാവ്
ആവണിക്കുമാതിരയ്ക്കും
പൂവു തരാനമ്മയല്ലോ
ഞാറ്റുവേലക്കാവു തോറും
കാവൽ നില്പതമ്മയല്ലോ
പാട്ടിന്റെ തേൻ കുടം പാവം പാണൻ നേരുന്നേ (അമ്മയ്ക്കൊരു...)
---------------------------------------------------------------------------------------------------------