കുന്നിറങ്ങി കുങ്കുമം

കുന്നിറങ്ങി കുങ്കുമ പ്രഭാതമെന്നപോലെ
കുഞ്ഞലക്കിടാങ്ങളുമായ് പുഴയൊഴുകി പോകെ
പുഴ കടന്നു കൊന്ന പൂക്കും വഴി കടന്നു മെല്ലെ
പഴയകോവില്‍ പടി കയറി തൊഴുതു നിന്നതാരോ
അരയിലൊരു പഴയ പട്ടും അരമണിയും ചാര്‍ത്തി
അറിയുകില്ലേ എന്നെ എന്ന മട്ടില്‍ നിന്നതാരോ

കഥപറയും കവിത പോലെ പുഴയൊഴുകി വീണ്ടും
കഥനരസ കലിതമെത്ര പാട്ടു പാടി വീണ്ടും
കാവുകള്‍തന്‍ ദുഖമായ്‌ കാടുകള്‍തന്‍ രോഷമായി
പൂവുകള്‍തന്‍ രക്തമായ്‌ പുഴയൊഴുകീ
വീണ്ടും - പുഴയൊഴുകീ വീണ്ടും

കുന്നിറങ്ങി വന്നു പുലര്‍കാല കന്യ വീണ്ടും
കുങ്കുമം അണിഞ്ഞ മുഖം പുഴയിൽ നോക്കി നിന്നൂ
കണ്ണുനീര്‍ തുടച്ചു വീണ്ടും ഒന്ന് പുഞ്ചിരിക്കും
പെൺകൊടിപോല്‍ പുലര്‍വെയിലില്‍ പുഴയോഴുകീ വീണ്ടും
കാറ്റിനോടെന്തിഷ്ടമാണെന്നെത്ര വട്ടം പാടീ
കാട്ടുമുളം കന്യകളും - പുഴയതേറ്റുപാടീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunnirangi kumkumam

Additional Info

Year: 
1992

അനുബന്ധവർത്തമാനം