ഒരു വാക്കിലെല്ലാം

ഒരു വാക്കിലെല്ലാം പറഞ്ഞു
ഒരു നോക്കിലുൾപ്പൂ വിരിഞ്ഞൂ (2)
ഹൃദയത്തിന്നാഴത്തിൽ നിന്നും ഒരു
പവിഴപ്പൂമുത്താരെടുത്തു
പവിഴപ്പൂമുത്താരെടുത്തു (ഒരു വാക്കിലെല്ലാം..)

ചിരിയോടു ചിരി പൊട്ടിയുതിരും പോലിന്നെന്റെ
അരിമുല്ലവള്ളിയും പൂത്തു (2)
കദളിപ്പൊൻ കൂമ്പിൽ ഇതളുകൾ വിരിയേ (2)
മധുനുകർന്നാരിന്നു പാടി
കണ്മണിത്തേൻ കിളിയോ
കണ്ണനാമുണ്ണിക്കിടാവോ  (ഒരു വാക്കിലെല്ലാം..)

കളിയോടു കളി പറഞ്ഞിതു വഴി വന്നൊരു
കുളിർ കാറ്റും കാതിലെന്തോതീ (2)
കറുകപ്പുൽ മേട്ടിൽ കലമാനിൻ കൂടെ (2)
കളിയാടാനിന്നാരേ വന്നൂ
കണ്വാശ്രമം വളർത്തും
സ്വർണ്ണമാൻ പേടയാണെന്നോ  (ഒരു വാക്കിലെല്ലാം..)

-----------------------------------------------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Oru vaakkilellam