മലർക്കിനാവിൽ മണിമാളികയുടെ
മലര്‍ക്കിനാവിന്‍ മണിമാളികയുടെ നടയില്‍ - നടയില്‍
മഴവില്‍ പൂങ്കുല വില്‍ക്കാന്‍ വന്നവളെവിടെ
എവിടെ - എവിടെ
ചന്ദ്രലേഖതന്‍ മണിദീപവുമായ്
നിന്നെയിന്നും തേടി
ചന്ദ്രലേഖതന്‍ മണിദീപവുമായ്
നിന്നെയിന്നും തേടി
ചന്ദനത്തരുനിര മെത്ത വിരിക്കും
നന്ദന വീഥികള്‍ തോറും
ചന്ദനത്തരുനിര മെത്ത വിരിക്കും
നന്ദന വീഥികള്‍ തോറും
നന്ദന വീഥികള്‍ തോറും
മലര്‍ക്കിനാവിന്‍ മണിമാളികയുടെ നടയില്‍ - നടയില്‍
മഴവില്‍ പൂങ്കുല വില്‍ക്കാന്‍ വന്നവളെവിടെ - എവിടെ
നിറഞ്ഞ കൂടയുമായ് വരവായീ
സുരഭീമാസം വീണ്ടും
നിറഞ്ഞ കൂടയുമായ് വരവായീ
സുരഭീമാസം വീണ്ടും
വീണയെ നിദ്രയില്‍ വിളിച്ചുണര്‍ത്തീ
വിരഹീ ഗാനം വീണ്ടും
വീണയെ നിദ്രയില്‍ വിളിച്ചുണര്‍ത്തീ
വിരഹീ ഗാനം വീണ്ടും
വിരഹീ ഗാനം വീണ്ടും
മലര്‍ക്കിനാവിന്‍ മണിമാളികയുടെ നടയില്‍ - നടയില്‍
മഴവില്‍ പൂങ്കുല വില്‍ക്കാന്‍ വന്നവളെവിടെ - എവിടെ