എ വി രാഘവ വാര്യർ
പാലക്കാട് ജില്ലയിലെ കേരളശ്ശേരി സ്വദേശിയായ എ വി.രാഘവ വാര്യർ മുണ്ടൂർ ഹൈസ്കൂളിലെ ഹിന്ദി അദ്ധ്യാപക തസ്തികയിൽ നിന്നും വിരമിച്ചതിന് ശേഷമാണ് സിനിമാഭിനയരംഗത്ത് അരങ്ങേറുന്നത്. 1996 -ൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടായിരുന്നു തന്റെ അഭിനയജീവിതത്തിന് തുടക്കമിട്ടത്.
അതിനുശേഷം പട്ടാഭിഷേകം, സദാനന്ദന്റെ സമയം, മീശമാധവൻ, അണ്ണൻ തമ്പി, നരൻ ... എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ജ്യേഷ്ഠ സഹോദരനും പ്രമുഖ തുള്ളൽ കലാകാരനുമായിരുന്ന എ വി. രാമൻകുട്ടി വാര്യരോടൊപ്പമായിരുന്നു രാഘവ വാര്യർ പല സിനിമകളിലും അഭിനയിച്ചത്. ആകാശവാണി കലാകാരൻ കൂടിയായ അദ്ദേഹം ആകാശവാണിയിൽ സുഭാഷിതം, പുരാണകഥാഖ്യാനം, അക്ഷരശ്ലോകം, തുള്ളൽ പിന്നണി പാട്ടുകാരൻ എന്നീ പരിപാടികളിൽ സ്ഥിരമായി പങ്കെടുത്തിരുന്നു.
2026 ജനുവരിയിൽ രാഘവ വാര്യർ അന്തരിച്ചു.


