പരാഗസുരഭില കുങ്കുമമണിയും
പരാഗസുരഭില കുങ്കുമമണിയും
പവിഴമല്ലി പെണ്‍കൊടിമാരേ
കണ്ടവരുണ്ടോ കാട്ടുമുളയില്‍
കവിതകള്‍ പകരുമെന്‍ ഗന്ധര്‍വ്വനെ
കണ്ടവരുണ്ടോ കണ്ടവരുണ്ടോ
പരാഗസുരഭില കുങ്കുമമണിയും
പവിഴമല്ലി പെണ്‍കൊടിമാരേ
പൂത്ത കാനന വീഥിയിലെന്നെ
കാത്തുകാത്തു കുഴങ്ങുകയാവാം
സ്വപ്നം കാണും കതിര്‍മണ്ഡപത്തില്‍
പുഷ്പമാലകള്‍ തൂക്കുകയാവാം
പരാഗസുരഭില കുങ്കുമമണിയും
പവിഴമല്ലി പെണ്‍കൊടിമാരേ
സുഗന്ധനീരധി നീന്തിവരുന്നൊരു
വസന്തഋതുവിന്‍ കന്യകമാരേ
എന്നുടെപേരു വിളിച്ചും കൊണ്ടൊരു
മന്മഥനിതുവഴി കടന്നുപോയോ
പരാഗസുരഭില കുങ്കുമമണിയും
പവിഴമല്ലി പെണ്‍കൊടിമാരേ
താമസിച്ചൊരു തെറ്റിനു തോഴന്‍
പ്രേമകലഹം കാട്ടുകയാവാം
കള്ളനെന്നെ തോല്‍പ്പിച്ചീടാന്‍
കള്ളയുറക്കം കാട്ടുകയാവാം
പരാഗസുരഭില കുങ്കുമമണിയും
പവിഴമല്ലി പെണ്‍കൊടിമാരേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
paraagasurabhila
Additional Info
Year:
1969
ഗാനശാഖ: