കാടുമീ നാടുമെല്ലാം
ആ....ആ.....ആ....
കാടുമീനാടുമെല്ലാം കാക്കും മാനത്തെ തമ്പുരാനേ
തായത്തു കെട്ടിക്കാം നിനക്കു താംബൂലം തന്നീടാം
താലിയണിഞ്ഞവളേ തമ്പുരാനെ വേളികഴിച്ചവളേ
താലിപിഴച്ചുപോയാല്‍ നമ്മുടെ നാടുമുടിഞ്ഞുപോകും
കാടുവിട്ടുവിളതിന്നാന്‍ കാട്ടുമൃഗമിറങ്ങാതെ
കാത്തുകൊള്ളാമെന്നുമെന്നും കാവല്‍നിന്നീടാം
ഹേയ്
ആടിമാസക്കാറുവന്നു മാരികോരിച്ചൊരിയുമ്പോള്‍
ഏറുമാടം പോലെയെന്നും കൂടെനിന്നീടാം
ഹേയ്യ്
വേളിയെ വിളക്കുപോലെ നാലകത്തു കൊണ്ടുവെച്ചു
നാടുംവീടും നല്ലപോലെ ഞാന്‍ ഭരിച്ചീടാം
ഹേയ്
ആറുപോലും വരളുന്ന മേടമാസക്കൊടുംചൂടില്‍
ദാഹനീരും കൊണ്ടൂവരും മേഘമാകും ഞാന്‍
കാട്ടുതീയില്‍ കരിഞ്ഞിട്ടും കരിയാത്ത വനത്തിലെ
ഒരുചോലമരമാകും തണലാകും ഞാന്‍
കാടുമീനാടുമെല്ലാം കാക്കും മാനത്തെ തമ്പുരാനേ
തായത്തു കെട്ടിക്കാം നിനക്കു താംബൂലം തന്നീടാം
ആറും കരയും പോലെനിങ്ങള്‍ ഒന്നിച്ചിരിക്കേണം
വേളിപിരിഞ്ഞുപോയാല്‍ തമ്പുരാനേ കാടും കരിഞ്ഞുപോകും