കുന്നത്തൊരു കാവുണ്ട്
കുന്നത്തൊരു കാവുണ്ട്
കാവിനടുത്തൊരു മരമുണ്ട്
മരത്തിൽ നിറയെ പൂവുണ്ട്
പൂവറുക്കാൻ പോരുന്നോ
പൂങ്കുയിലേ പെണ്ണാളെ
കാവിനടുത്തൊരു മരമുണ്ടോ
മരത്തിൽ നിറയെ പൂവുണ്ടോ
പൂവറുക്കാൻ പോരാം ഞാൻ
അച്ഛൻ കാവലു പോയാല്
അച്ഛൻ കാവലു പോയാല്
ആരിയൻ നെല്ല് വിളഞ്ഞാല്
അച്ഛൻ കാവലു പോയാല്
ആടിപ്പാടാൻ പോരാമോ
പൂങ്കുയിലേ പെണ്ണാളെ
ആരിയൻ നെല്ല് വിളഞ്ഞാല്
അച്ഛൻ കാവല് പോയാല്
ആടിപ്പാടാൻ പോരാം ഞാൻ
അമ്മ വിരുന്നിന് പോയാല്
അമ്മ വിരുന്നിന് പോയാല്
അക്കരെ നാത്തൂൻ വന്നാല്
അമ്മ വിരുന്നും പോയാല്
ആടിപ്പാടാൻ പോരാമോ
പൂങ്കുയിലേ പെണ്ണാളെ
പൂങ്കുയിലേ പെണ്ണാളെ
അക്കരെ നാത്തൂൻ വന്നോട്ടേ
അമ്മ വിരുന്നും പൊയ്ക്കോട്ടേ
ആടിപ്പാടാൻ പോരാം ഞാൻ
പൂമയിലെ പൊന്നാരേ
പൂമയിലെ പൊന്നാരേ
കുന്നത്തൊരു കാവുണ്ട്
കാവിനടുത്തൊരു മരമുണ്ട്
മരത്തിൽ നിറയെ പൂവുണ്ട്
പൂവറുക്കാൻ പോരുന്നോ
പൂങ്കുയിലേ പെണ്ണാളെ