കറ്റക്കറ്റ കയറിട്ടു

കറ്റക്കറ്റക്കയറിട്ടു
കയറാലഞ്ചുമടക്കിട്ടു 
നെറ്റിപ്പട്ടം പൊട്ടിട്ടു
മേലെ വാതില്‍ക്കല്‍ നെയ്‌വെച്ചു

ചെന്നുകുലുങ്ങീ‍ ചെന്നുകുലുങ്ങീ 
കണ്ഠമാല പൂക്കൂട പൂക്കൂട പൂക്കൂട 
പൂവേപോൽ പൂവേപോൽ 
പൂവേപോൽ പൂവേ

പൂവായപൂവൊക്കെ പിള്ളേരറുത്തു
പൂവാങ്കുറുന്തല ഞാനുമറുത്തു 
പിള്ളേരെ പൂവൊക്കെ വാടിക്കരിഞ്ഞു 
നമ്മുടെ പൂവൊക്കെ മിന്നിത്തെളിഞ്ഞു
പൂവേപോൽ പൂവേപോൽ 
പൂവേപോൽ പൂവേ

തെക്കേക്കര വടക്കേക്കര
കണ്ണാന്തളിമുറ്റത്തൊരു തുമ്പമുളച്ചു
തുമ്പകൊണ്ടമ്പതു തോണിചമച്ചു
തോണിത്തലയ്ക്കലൊരാലുമുളച്ചു

ആലിന്റെ പൊത്തിലൊരുണ്ണി പിറന്നു
ഉണ്ണിക്കു കൊട്ടാനും പാടാനും 
പറയും പറക്കോലും 
തുടിയും തുടിക്കോലും 
കണ്ഠമാല പൂക്കൂട പൂക്കൂട പൂക്കൂട
പൂവേപോൽ പൂവേപോൽ 
പൂവേപോൽ പൂവേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kattakkatta kayarittu

Additional Info

Year: 
1968

അനുബന്ധവർത്തമാനം