കുന്നുംമോളിലെ കോരെളാച്ചന്റെ

തെയ്യന്താരോ തെയ്യന്താരോ
തെയ്യന്താരോ തെയ്യന്താരോ
കുന്നുംമോളിലെ കോരെളാച്ചന്റെ
കുഞ്ഞിമ്മോളല്ലേ ചെറുനീലി
കണ്ടുനിക്കണ വാല്യക്കാരടെ
കണ്ണുപുളിയ്ക്കണൊരെണ്ണമൈലി
(തെയ്യന്താരോ.. )

കാതിലോലേം കല്ലേംമാലേം
കെട്ടിച്ചിറ്റി ഞെളിഞ്ഞിട്ട്
ഓളൊരിക്കല് പാലക്കാവില്
വേല കാണാന്‍ പോയാലോ
(തെയ്യന്താരോ.. )

വേലപ്പറമ്പില്‍ നടന്ന് നടന്ന്
നീലിപ്പെണ്ണ് കൊഴഞ്ഞാലോ
കാലിന്റെ വേദന തീരാനോളൊരു
കാഞ്ഞിരച്ചോട്ടിലിരുന്നാലോ - അവള്‍
കാഞ്ഞിരച്ചോട്ടിലിരുന്നാലോ
(തെയ്യന്താരോ.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunnummolile

Additional Info

Year: 
1968