ഞാനിതാ തിരിച്ചെത്തി

ഞാനിതാ തിരിച്ചെത്തി മത്സഖി പൊയ്പോയോരെൻ
ഗാനസാമ്രാജ്യത്തിന്റെ വീഥിയില്‍ ഭിക്ഷയ്ക്കായി
വീണ്ടുമെന്‍ നാദത്തിന്റെ ശക്തിയാലീ സാമ്രാജ്യം
വീണ്ടെടുക്കുവാൻ എനിയ്ക്കാശയില്ലെന്നാകിലും
ഞാനൊരു പരദേശിയായിട്ടീ സ്വര്‍ഗ്ഗത്തിന്റെ
കോണിലൊരരയാലിന്‍ ഛായയില്‍ ശയിച്ചോട്ടേ

താരുണ്യസ്വപ്നത്തിന്റെ പൂവനപൊയ്കയിതില്‍
പ്രേമത്തിന്‍ നീരിനായി ദാഹിച്ചു വന്നവള്‍ ഞാന്‍ - 
ദാഹിച്ചു വന്നവള്‍ ഞാന്‍ 
(താരുണ്യ... )

വാസന്തശലഭത്തിന്‍ ആദ്യാനുരാഗം വാങ്ങാന്‍
ആശിച്ചു കൈകള്‍ നീട്ടും കാനനമന്ദാരം ഞാന്‍
ചൈത്രപൌര്‍ണമി കോര്‍ത്ത വൈഡൂര്യമാല വാങ്ങാന്‍
ഇത്രനാള്‍ കാത്തിരുന്ന സുന്ദരിസന്ധ്യയല്ലോ
(താരുണ്യ... )

ദാമ്പത്യ സാമ്രാജ്യത്തില്‍ മന്നവാ നിനക്കായി
പൂമ്പട്ടു വിരിക്കുന്നു വാടാത്ത പ്രതീക്ഷകള്‍
എന്‍ കൊച്ചു സങ്കല്പത്തിന്‍ മുന്തിരി തണലിങ്കല്‍
സംഗീതമധു മോന്താന്‍ അങ്ങു വന്നെത്തിയല്ലോ
(താരുണ്യ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njanitha thirichethi

Additional Info