കുങ്കുമമരം വെട്ടി

കുങ്കുമമരം വെട്ടി
കുറുവിട്ട മെടവീട്ടം
ചന്ദനമരം വെട്ടി
ചന്തത്തില്‍ പണിതീര്‍ത്തു

തന്‍പൊന്നാല്‍ മേഞ്ഞിറങ്ങി
മുത്തുകോരി മുകളിലിട്ടു
ചിറ്റുവാതില്‍ ചെറുവാതില്‍
നൂറ്റെട്ടുമറിവാതില്‍

അങ്ങൊരു മൂലനാട്ടില്
പൊന്നു കൊണ്ട് മഹദേവന്‍
ഇങ്ങൊരു ഇടനാട്ടില്
മണ്ണുകൊണ്ട് മഹദേവന്‍

തെച്ചിപിച്ചകം തുളസിമന്ദാരം
ചൂടിവരും മഹദേവന്‍
കൈ നിറയെ കൈനാറി
ചൂടിവരും മഹദേവന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kumkuma maram vetti

Additional Info

Year: 
1968

അനുബന്ധവർത്തമാനം